രാജാക്കാട് :രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്ന മഹാ ഔഷധ കഞ്ഞി സേവക്കായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മഴയെ വകവെയ്ക്കാതെ ക്ഷേത്രാങ്കണത്തിലെത്തിയത്. ക്ഷേത്രം മേൽ ശാന്തി എം പുരുഷോത്തമൻ ശാന്തികൾ, സതീഷ് ശാന്തികൾ എന്നിവരുടെ
മുഖ്യ കാർമ്മികത്വത്തിൽ നടന്ന ധന്വന്തരിപൂജക്കും, ദീപാരാധനയ്ക്കും ശേഷം ആലപ്പുഴ മണ്ണഞ്ചേരി മോഹനൻ വൈദ്യൻ തയ്യാറാക്കിയ ഔഷധ കഞ്ഞി ഭക്തർക്ക് വിതരണം ചെയ്തു എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ്, ദേവസ്വം പ്രസിഡന്റ് സാബു ബി വാവലക്കാട്ട്,വൈസ് പ്രസിഡന്റ് വി.എസ്.ബിജു,. സെക്രട്ടറി കെ.പി.സജീവ്, യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ, കമ്മിറ്റിയംഗം വി.എം.വിജയൻ , ക്ഷേത്രം മാനേജർ സന്തോഷ് . വനിത സംഘം , യൂത്ത് മൂവ്‌മെന്റ്,കുടുംബ യൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.