ഉടുമ്പന്നൂർ: കർക്കിടക മാസത്തെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശമൊരുക്കി ഉടുമ്പന്നൂരിൽ കുടുംബശ്രീ പ്രവർത്തകരുടെ കർക്കിടക ഫെസ്റ്റ്. പഞ്ചായത്ത് സി.ഡി. എസ് ഓഫീസുകളിൽ എത്തുന്നവർക്കായി ഔഷധകഞ്ഞി, മരുന്ന്ഉണ്ട, മറ്റ് ഔഷധ ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. സെക്രട്ടറി ജെ.എസ് ഷമീനയ്ക്ക് ഔഷധ കഞ്ഞി നൽകിപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഫെസ്റ്രിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്‌കരൻ അദ്ധ്യക്ഷയായി. കർക്കിടക മാസത്തെ ആരോഗ്യ പരിചരണം എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.കെ ഷീന ക്ലാസ് എടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം , വാർഡ് മെമ്പർ ശ്രീമോൾ ഷിജു, സെക്രട്ടറി ജെ.എസ് ഷമീന, സി.ഡി.എസ് അംഗം ഫിൽസി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജയശ്രീ ഗോപാലകൃഷ്ണൻ സ്വാഗതവും കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ത്രേസ്യാമ്മ നന്ദിയും പറഞ്ഞു.