മൂലമറ്റം: സെന്റ് ജോർജ് യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയുടെ ഉദ്ഘാടനം തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റോജി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസ് എ.എസ്.എച്ച്, എസ്.എസ്.ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി, ഡി.സി.എൽ പ്രവിശ്യ കോർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട്, മാദ്ധ്യമപ്രവർത്തകൻ ജോയി കിഴക്കേൽ, അദ്ധ്യാപക പ്രതിനിധി ജിനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് ഡിവൈ.എസ്.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയ്‌ക്കെതിരെ വിദ്യാർത്ഥികൾ ഒപ്പു ശേഖരണവും നടത്തി.