ഇടുക്കി: കരുണാപുരം ഗവ.ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ ) എന്നീ എസ്.സി.വി.ടി ട്രേഡുകളിൽ ജനറൽ, എസ്.സി, എസ്.റ്റി എന്നീ വിഭാഗത്തിലും,​ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. ഐ. ടി. ഐ പ്രവേശനത്തിന് താല്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ടി.സി,ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം19ന് മുമ്പായി ഐ ടി ഐ യിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ്:100രൂപ. അപേക്ഷ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്നും ലഭിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക്: 04868-291050, 9495642137