dalit

കട്ടപ്പന: ദളിത് സമൂഹത്തെയും സ്ത്രീ സമൂഹത്തെയും പരസ്യമായി അപമാനിച്ച അടൂർ ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദലിത് സംയുക്ത സമിതി കട്ടപ്പനയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സമിതി രക്ഷാധികാരി സി.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദലിത് സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമിതി ജനറൽ കൺവീനർ സാജു വള്ളക്കടവ് അദ്ധ്യക്ഷനായി. വിവിധ സംഘടന നേതാക്കളായ കെ.കെ സുശീലൻ, പെണ്ണമ്മ രാജൻ, മനോജ് വടക്കേമുറി, തങ്കമ്മ കാഞ്ചിയാർ, രാജുമോൻ എ, സുനീഷ് കാഞ്ചിയാർ എന്നിവർ പങ്കെടുത്തു.