കട്ടപ്പന: ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. 'അഗ്രോഫെസ്റ്റ് 2025' പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനം ഒരുക്കിയത്. പഴയകാല കാർഷിക വിളകളും ഉപകരണങ്ങളും പരിചയപ്പെടാൻ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇലവർഗങ്ങൾ, പഴവർഗങ്ങൾ, പയർ വർഗങ്ങൾ തുടങ്ങി 300ൽപരം ഉത്പ്പന്നങ്ങൾ ഫെസ്റ്റിലുണ്ടായിരുന്നു. അസിസ്റ്റന്റ് മാനേജർ ഫാ. പ്രിൻസ് പുളിയാങ്കൽ അദ്ധ്യക്ഷനായി. ഇരട്ടയാർ കൃഷി ഓഫീസർ ഡെല്ല തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിൻസൺ വർക്കി, പ്രിൻസിപ്പൽ ജിജി എബ്രഹാം, ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി, പി.ടി.എ പ്രസിഡന്റ് സിജോ ഇലന്തൂർ, എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ, കൺവീനർ രാജി പി.ജോസഫ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ റെജിമോൾ തോമസ്, കൊച്ചുറാണി ജോസഫ്, സിജി മാത്യൂ, സെലിൻ ജോസഫ്, സുമി ഏബ്രഹാം, സിൽജ പീറ്റർ, ജാൻസി മാത്യൂ, എബി ടി ജെയിംസ്, ഷിബു എം കോലംകുഴി, ബിൻസ് ദേവസ്യാ, ജിറ്റോ മാത്യൂ, സിബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.