തൊടുപുഴ: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന പീഡനങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മുൻസിപ്പൽ മൈതാനത്ത് പി.എഫ്.സി സംസ്ഥാന പ്രസിഡന്റ് തോംസൺ വി .ജോഷ്വാ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സുരേഷ് പനക്കാമുറി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ വിജയകുമാർ സ്വാഗതം പറഞ്ഞു. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നൽകി. പാസ്റ്റർമാരായ ജോർജ് , എബ്രഹാം മ്രാൽ, ടി.കെ രാജൻ, ടി.സി മാത്യു, ബേബി ഐസക് , അജിത് കുമാർ , പീറ്റർ ജോർജ് , അനിൽകുമാർ എം.ഐ എന്നിവർ സംസാരിച്ചു.