ഇടുക്കി: സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റുമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ്, ഒരു വർഷത്തെ ഇന്റേൺഷിപ്പ്, ടി.സി. എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ https://surl.lu/od-ehmv എന്ന ലിങ്കിൽ 12ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി അപേക്ഷ നൽകണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആഫീസിൽ 13ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 04862- 233076.