തൊടുപുഴ: ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ മുട്ടം റൈഫിൾ ക്ലബിൽ നടക്കും. മത്സരത്തിൽ നിശ്ചിത സ്‌കോർ നേടുന്നവർക്ക് സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏഴിനകം റൈഫിൾ ക്ലബുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9188675094.