kidnystone

തൊടുപുഴ: കടുത്ത വയറ് വേദനയെത്തുടർന്ന് മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിൽ എത്തിയ തൊടുപുഴ സ്വദേശിയായ നാൽപ്പത്തിനാലുകാരന്റെ വൃക്കയിൽ നിന്നും 100ലധികം കല്ലുകൾ നീക്കം ചെയ്തു.ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ചപ്പോൾ വൃക്കയിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്
യൂറോളജിസ്റ്റ് ഡോ.ആർ. ശരവണൻ കല്ലുകൾ നീക്കംചെയ്യുന്നതിന് നിലവിൽ ഏറ്റവും നൂതന ശാസ്ത്രക്രിയായ RIRSന്
നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ താക്കോൽദ്വാരശസ്ത്രക്രിയയിലൂടെ 100ലധികം കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. രോഗിസുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.