കട്ടപ്പന : സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലും ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രാവിലെ 10 ന് കട്ടപ്പന സെന്റ്.ജോർജ് പാരിഷ്ഹാളിൽ നടക്കുന്ന പരിപാടിയിൽ കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീനാ ടോമി അദ്ധ്യക്ഷത വഹിക്കും. രാവിലെ 10.30 ന് ഇരട്ടയാർ സെന്റ്. തോമസ് പാരിഷ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.എം മണി എം.എൽ.എ അധ്യക്ഷത വഹിക്കും.ഇരു സ്‌കൂളുകളിലും ആരംഭിക്കുന്ന എസ്പിസി യൂണിറ്റുകളുടെ പദ്ധതി വിശദീകരണം അഡീഷണൽ എസ്. പി ഇമ്മാനവേൽ പോൾ നിർവ്വഹിക്കും.പരിപാടികളിൽ ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.