ഇടുക്കി: സമഗ്രമായ ഡേറ്റാബേസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സർവെ സംവിധാനം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി മൂന്നാർ വില്ലേജിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവെയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. അഡ്വ. എ. രാജ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി അദ്ധ്യക്ഷയാകും. സർവെ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് വി. പദ്ധതി വിശദീകരണം നടത്തും