redreben
ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു സംസാരിക്കുന്നു

ഇടുക്കി: അന്താരാഷ്ട്രയുവജന ദിനാചരണത്തിനോടനുബന്ധിച്ച് എട്ട്, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാതല എച്ച്‌ഐവി, എയ്ഡ്‌സ് ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ എയ്ഡ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മാനം ലഭിച്ച ടീമിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ ടി ബി ഓഫീസർ ഡോ. ആശിഷ് മോഹൻകുമാർ, ജില്ലാ മലേറിയ ഓഫീസർ രാജേഷ് വി. എസ്, എ ആർ ടി മെഡിക്കൽ ഓഫീസർ ഡോ. ഷാജി, ടി ബി, എച്ച് .ഐ. വി കോർഡിനേറ്റർ ബിന്ദു, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.