തൊടുപുഴ: അൽ - അസർ ലോകോളേജിൽ നടന്ന എസ്.എൻ.എ ഈസ്റ്റ്‌സോൺ കലാമേളയിൽ മുതലക്കോടം ഹോളി ഫാമിലി നഴ്സിംഗ്‌ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ഗവ. നഴ്സിംഗ്‌ കോളേജ്‌ കോട്ടയം രണ്ടാം സ്ഥാനവും കാരിത്താസ്‌ കോളേജ് ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മുപ്പതോളം നഴ്സിംഗ് സ്‌കൂളുകളും കോളേജുകളും പങ്കെടുത്ത കലാമേളയിൽ102പോയിന്റ്‌ നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും ഹോളി ഫാമിലി നഴ്സിംഗ്‌ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സംഘനൃത്തം, വട്ടപ്പാട്ട് നാടകം, മുകാഭിനയം, സംഘഗാനം, നാടൻ പാട്ട് തുടങ്ങിയ ഗ്രൂപ്പ് ഐറ്റങ്ങളിൽ ഒന്നാം സ്ഥാനമാണ്. ഈ വർഷത്തെ കലാപ്രതിഭയായി എസ്.എം.ഇ ഗാന്ധിനഗറിലെ താരിയൻ ഐസക്കും കലാതിലകമായി ഹോളി ഫാമിലി സ്‌കൂൾ ഓഫ് നഴ്സിംഗിലെ ഇറീനിനും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് എസ്.എൻ.എ ഈസ്റ്റ്‌സോൺ അഡ്വൈസർ ദീപ ട്രോഫികൾ കൈമാറി.