ചെറുതോണി: കേരള കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറിമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം ഇന്ന് ഉച്ച കഴിഞ്ഞ് 1.30ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ ചേരുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ് എം.പി, തോമസ് ഉണ്ണിയാടൻ എന്നിവർ പങ്കെടുക്കും.