തൊടുപുഴ: മുൻസിപ്പൽ പാർക്ക് തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ദീപക്. പാർക്കിൽ അപകടകരമായ രീതിയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ച് നീക്കിയതായും ഇതിനാലാണ് തുറക്കാൻ വൈകിയതെന്നും ചെയർമാൻ പറഞ്ഞു. കുട്ടികൾക്കായി ടെൻഡർ ചെയ്ത പന്ത്രണ്ടര ലക്ഷം രൂപയുടെ പുതിയ കളിയുപകരണങ്ങൾ രണ്ടാഴ്ചക്കകം എത്തും. നിലവിൽ മത്സ്യകുളമടക്കം വൃത്തിയാക്കി. ഇതിന് ചുറ്റും കൈവരികൾ സ്ഥാപിക്കുന്നതടക്കമുള്ള പണികളും മറ്റ് ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.