cow
വാഹന യാത്രികർക്ക് തടസ്സം സൃഷ്ടിക്കുന്ന വണ്ടിപ്പെരിയാറ്റിൽ അഴിച്ചു വിട്ടവളർത്തുന്ന കന്നുകാലി കൂട്ടം

പീരുമേട്: അഴിച്ചു വിട്ട് വളർത്തുന്ന കന്നുകാലി കൂട്ടം റോഡ് കൈയടക്കുന്നു. ഇത്കാരണം അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയ പാതയിൽ അറുപത്തിരണ്ടാം മൈൽ മുതൽ വണ്ടിപ്പെരിയാർ ടൗൺ വരെയുള്ള പ്രദേശങ്ങളിൽ അഴിച്ചു വിട്ടുവളർത്തുന്ന കന്നുകാലികളാണ് റോഡ് കൈയേറുന്നത്. ഈ കന്നുകാലികൂട്ടം കാരണം നിരവധി അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. രാത്രിയിലും പകലും ഇവ ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം വാഹന യാത്രികർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി ഇരുചക്ര വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പാൽ കവർന്ന് എടുത്തതിന് ശേഷം അഴിച്ചു വിടുന്ന കന്നുകാലികൾ ഉൾപ്പെടെയാണ് പൊതുനിരത്ത് കൈയടക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.