mtthomas

പീരുമേട്:മുതിർന്നകോൺഗ്രസ്‌നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എം.ടി.തോമസ് അനുസ്മരണം പീരുമേട്ടിൽ നടന്നു.
വാഴൂർസോമൻഎം.എൽ എ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന രാഷ്ട്രീയനേതാക്കളെ യും വിവിധ പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. എം .ടിതോമസ് ഫൗണ്ടേഷന്റെനേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.വിവിധ രാഷ്ട്രീയനേതാക്കളായ അഡ്വ.എസ് .അശോകൻ ജോയ്‌തോമസ് ,റോയി കെ പൗലോസ്, പി .എസ് രാജൻ, ആർ .തിലകൻ, ഇബ്രാഹിംകുട്ടി കല്ലാർ, , അലക്സ്‌കോഴിമല, എം ജെ വാവച്ചൻ ആന്റപ്പൻ എൻജേക്കബ് ആർ ദിനേശൻ ,റോബിൻ കാരക്കാട്ട് ,ജോർജ്‌ജോസഫ് കുറുമ്പുറം ,ജോസ് ഫിലിപ്പ് അഡ്വ. സാബുതോമസ് , ബിജു .പി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .