suresh
കല്പകോദ്യാനം കൃഷി പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിക്കുന്നു

കട്ടപ്പന: മുരിക്കാട്ടുകൂടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കല്പകോദ്യാനം കൃഷി പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ.എൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ് കുമാർ വി.ജെ, ഹെഡ്മാസ്റ്റർ ഷിനു മാനുവൽ രാജൻ, കൃഷി ഓഫീസർ ഡെല്ല തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. വോളന്റിയർ ലീഡർമാരായ കൃഷ്ണപ്രിയ കൊട്ടാരത്തിൽ, ആദിത്യൻ അരവിന്ദ്, ടിജോ മോൻ വിൻസെന്റ്, ആൻട്രീസ എന്നിവർ നേതൃത്വം നൽകി. 50 തെങ്ങിൻ തൈകളാണ് സ്‌കൂൾ പരിസരത്ത് എൻ.എസ്.എസ് നേതൃത്വത്തിൽ നടുന്നത്. രണ്ടു വോളണ്ടിയർ അടങ്ങുന്ന ടീമിനാണ് ഓരോ തെങ്ങിൻ തൈയുടെയും പരിപാലന ചുമതല.