പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ.പി.സ്‌കൂളിലേക്ക് നിലവിലുള്ള ഹെഡ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ മലയാളം എൽ.പി.എസ്.എ. അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 11 ന് ഉച്ചയ്ക്ക് 2 ന് സ്‌കൂൾ ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് എച്ച്.എം. അറിയിച്ചു.