ചെറുതോണി: ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് ചെറുതോണിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകൾക്കും മോദി ഭരണകൂടത്തിന്റെ നയപരാജയങ്ങൾക്കും 50 ശതമാനം അധിക ചുങ്കം ചുമത്തിയിട്ടും പ്രതിഷേധിക്കാതെയിരിക്കുന്ന മോദി സർക്കാർ നടപടിക്കെതിരായാണ് സമരം. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യുമെന്ന് ജന. സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.