തൊടുപുഴ: മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്രങ്‌ദൾ പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞ് നിറുത്തി ആക്രമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളുടെ പേരിൽ എടുത്തിട്ടുള്ള കേസ് റദ്ദാക്കണം. വൈദികർക്കും കന്യാസ്ത്രികൾക്കും എതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നടപടി കൈക്കൊള്ളണമെന്നും ജോസഫ് ആവശ്യപ്പെട്ടു.