പീരുമേട്: കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, വൈദ്യുതി ബോർഡ്, പീരുമേട് എസ്.എം.എസ് ക്ലബ്ബ് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ പീരുമേട് താലൂക്കിലെ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ഉപഭോക്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ഇ.ആർ.സി അംഗം എ.ജെ. വിൽസൺ പരിപാടി ഉദ്ഘാടനം ചെയ്തു. വാഴൂർസോമൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ടി. ഭുവനേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, ബി. ശ്രീകുമാർ, മിനി, ടോണി എം., വി എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു.