തൊടുപുഴ: വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റ് രൂപീകരണ യോഗവും പതാക ഉയർത്തലും നടന്നു. വാട്ടർ അതോറിറ്റി ഓഫീസ് സമുച്ചയത്തിന് മുന്നിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ബി.എം.എസ് സംസ്ഥാന സമിതിയംഗം ബി. വിജയൻ നിർവഹിച്ചു. ബോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയിസ് സംഘ് സംസ്ഥാന സമിതിയംഗം പ്രശാന്ത് മാൻകുന്നേൽ, ട്രഷറർ കെ.ആർ. സുഭാഷ്, ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ. ജയൻ, മേഖലാ പ്രസിഡന്റ് ബി. അജിത്കുമാർ, എം.എ. പ്രദീപ്, ഷാജു ഗോപാലൻ, എ.പി. സഞ്ചു എന്നിവർ പ്രസംഗിച്ചു.