തൊടുപുഴ: മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ഗുണകരമായ രീതിയിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് എഫ്.എസ്.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെകട്ടറി ടി.ജി. രാജീവ്, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് എന്നിവർ സംസാരിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുനിൽകുമാർ, ഇടക്കിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, അടിമാലിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.എ. ജയകുമാർ, കട്ടപ്പനയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം മുജീബ് റഹ്മാൻ ഉടുമ്പൻചോലയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടൈറ്റസ് പൗലോസ്, പീരുമേട് ജില്ലാ കമ്മിറ്റിയംഗം രാജീവ് ജോൺ എന്നിവർ ഉദ്ഘാടനം ചെയ്തു.