കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കുട്ടികൾക്ക് വേണ്ടി സേഫ് ആൻഡ് സ്മാർട്ട് ജെൻഡർ ക്യാമ്പയിൻ നടത്തി. വിദ്യാർത്ഥികളുടെ ഇടയിലെ ഫോണിന്റെ ഉപയോഗം, സൈബർ ക്രൈം, പെൺകുട്ടികൾക്കായിട്ടുള്ള സ്വയം പ്രതിരോധ ക്ലാസുകൾ എന്നിവ നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാജി ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇടുക്കി ഡിവൈ.എസ്.പി രാജൻ കെ. അരമന ഉദ്ഘാടനം ചെയ്തു. സ്‌നേഹിത ജില്ലാ കൗൺസിലർ ടി.കെ. വിനോജി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികൾക്കുള്ള സ്വയംപ്രതിരോധ ക്ലാസുകൾ സിവിൽ വനിത പൊലീസ് ഉദ്യോഗസ്ഥർ നയിച്ചു. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ കെ.എസ്. നിഖിൽ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പി.കെ. ശ്രീകല, വോളണ്ടിയർ ലീഡർമാരായ എഡ്രിനാ ജെയിംസ്, അജോ അഗസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.