ഇടുക്കി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഇടുക്കി പാർക്കിൽ വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളും പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി വിനോദ സഞ്ചാരികൾ ദിനംപ്രതി കടന്നുപോകുന്ന ഇവിടെ പാർക്കിന്റെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിച്ചാൽ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് "എന്റെ നാട് സുന്ദര ദേശം മാലിന്യ മുക്ത കേരളത്തിനായി നമുക്കൊരുമിക്കാം "എന്ന സന്ദേശമുയർത്തി ഇടുക്കി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി പാർക്ക് വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം വി.കെ ജിൻസ് അഭിപ്രായപ്പെട്ടു.ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി മാസത്തിലെ രണ്ടാം ശനിയാഴ്ച വിവിധ മേഖലകളിലെ ഓരോ കേന്ദ്രങ്ങളാണ് വൃത്തിയാക്കാൻ തെരെഞ്ഞെടുക്കുന്നത്.ജില്ലാ ട്രഷറർ പി.റ്റി ഉണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എം. ഷൗക്കത്തലി,സുഭാഷ് ചന്ദ്രബോസ്, ജോൺസൺ പീറ്റർ, ജിജി ആന്റണി, സ്‌നേഹമോൾ, എസ് ഓളം ,സി.പി അശ്വതി എന്നിവർ പങ്കെടുത്തു