തൊടുപുഴ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ല സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. വി. ജോർജ്ജ് ചെയർമാനായും ജില്ലാ പ്രസിഡന്റ് എസ്.എം. റെജി ജനറൽ കൺവീനറായും പതിനൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു. ജില്ലയിൽ നിന്ന് 350 പേരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി അനുവദിച്ചിട്ടുണ്ട്. തൊടുപുഴ താലൂക്ക് കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് തോമസ് വർക്കി, സെക്രട്ടറി ഡൊമിനിക്ക് എം.എൽ.ലവകുമാർ പി.എസ്, ടി.എസ്. കാസിം എന്നിവർ പങ്കെടുത്തു.