രാജാക്കാട് :പത്താമത്ജില്ലാ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് 15 ന് മാങ്കുളം സെന്റ് മേരീസ് സ്‌കൂൾ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും.12 ന് മുൻപായി പ്ലേയർ രജിസ്‌ട്രേഷനും ടീം രജിസ്‌ട്രേഷനും www.throwballkerala.com എന്ന വെബ് സൈറ്റിൽ പൂർത്തിയാക്കേണ്ടതാണ്. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്കാണ് മത്സരം.
ഓപ്പൺ സെലക്ഷൻ ഉണ്ടായിരിക്കുന്നതല്ല, ചാമ്പ്യൻഷിപ്പിൽ മറ്റേതെങ്കിലും കാരണത്താൽ പങ്കെടുക്കാൻ കഴിയാത്ത മുൻപ് കളിച്ചിട്ടുള്ള നിലവിലെ ത്രോബോൾ താരങ്ങൾ ചാമ്പ്യൻഷിപ്പിന് മുൻപായി വെള്ളപേപ്പറിൽ കാരണ സഹിതം പേര്, അഡ്രസ്സ്, രജിസ്‌ട്രേഷൻ നമ്പർ എന്നിവ എഴുതി ജില്ലാ സെക്രട്ടറിക്കും സംസ്ഥാന ത്രോബോൾ അസോസിയേഷനും റിക്വസ്റ്റ് throwballkerala@gmail.com എന്ന ഇ-മെയിലിലൂടെ ഒറ്റ അറ്റാച്ച്‌മെന്റ് ആയി അയക്കേണ്ടതാണ്.സൈറ്റുമായോ, മറ്റെന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക.അരവിന്ദ് അനിൽകുമാർ,സെക്രട്ടറി ജില്ലാ ത്രോബോൾ അസോസിയേഷൻ ഫോൺ:7558967114,9544967114.