പീരുമേട്:വിദ്യാർത്ഥികളിൽ അഗ്‌നിബാധ തടയുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി പീരുമേട് ഐ.എച്ച്. ആർഡി.സ്‌കൂളിന്റെ എൻ.എസ് എസ്..യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ സതീഷ് കുമാർ എം .സി,രാഗേഷ് ലാൽ എം. എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ പി .ബാബു, പി .ബിൻസി, ഡോണാ ജോർജ്,എന്നിവർ നേതൃത്വം നൽകി.