തൊടുപുഴ: എൻ ജി ഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിച്ച പതിനൊന്നാമത് ചെസ്സ്, കാരംസ് മത്സരം തൊടുപുഴ ഡോ എ പി ജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ അഡ്വ. എ രാജ എം എൽ എ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം .വി .ശശിധരൻ സ്വാഗതവും സംസ്ഥാന കലാസമതി കൺവീനർ സീമ .എസ് നായർ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി .എം ഹാജറ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് .സുനിൽകുമാർ, വി കെ ഉദയൻ, കെ വിജയകുമാർ, സംസ്ഥാന കലാസമിതിയംഗം കെ രഞ്ജിത് എന്നിവർ പങ്കെടുത്തു. മത്സരങ്ങളിൽ വയനാടും കോഴിക്കോടും ചാമ്പ്യന്മാരായി. ചെസ്സ് മത്സരത്തിൽ സുജിത്കർ എം സി (വയനാട്) ഒന്നാം സ്ഥാനവും ജയേഷ് സി (കണ്ണൂർ) രണ്ടാം സ്ഥാനവും പ്രിൻസ് കെ വി (ആലപ്പുഴ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാരംസ് മത്സരത്തിൽ എം അമൽദാസ്, എം പി ശ്രീശാന്ത് (കോഴിക്കോട്) ഒന്നാം സ്ഥാനം കരസ്ഥമാക്കി, ജിജേഷ് സി, സുരേഷ് ബാബു റ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും റ്റി സുമേഷ് ,ഷൈലാൽ എസ് (കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.