പീരുമേട്:സ്‌കൂട്ടർ യാത്രികെ അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലു മണിയോടെ വള്ളക്കടവ് എച്ച്.പി.സി.യിൽ നിന്നു വണ്ടിപ്പെരിയാറ്റലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന പുത്തൻപുരയ്ക്കൽ ജോസഫ് തോമസ് (70) നെയാണ് നെല്ലിമലയ്ക്ക് സമീപം വച്ച് പുറകിൽ നിന്ന് അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചത്.പരിക്കേറ്റജോസഫ് തോമസിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.