എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ കർക്കടമാസത്തിലെ ചതയപൂജ നാളെ രാവിലെ 9.30ന് ആരംഭിക്കും. മടക്കത്താനം കളപ്പുരയ്ക്കൽ വീട്ടിൽ കെ. സുമതി, മടക്കത്താനം പുതുമന വീട്ടിൽ നീതു രവീന്ദ്രൻ എന്നിവരാണ് ചതയ പൂജ വഴിപാടായി നടത്തുന്നത്. ദീപാർപ്പണം, ഗുരുപുഷ്പാഞ്ജലി, സർവ്വൈശ്വര്യപൂജ, ഗുരുദേവ തൃപ്പാദങ്ങളുടെ തൃക്കരങ്ങളാൽ വിരാചിതമായ ഹോമമന്ത്രത്താൽ വിശ്വശാന്തി ഹവനം (ഹോമം), ഗുരുദേവ കൃതികളുടെ പരായണം, സമൂഹപ്രാർത്ഥന, സമർപ്പണം, ഗുരുപ്രസാദം, അമൃതഭോജനം, പ്രർത്ഥനാ യഞ്ജം എന്നിവ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുമെന്ന് യൂണിയൻ കൺവീനർ പി.ടി. ഷിബു, ക്ഷേത്രം മാനേജർ കെ.കെ. മനോജ് എന്നിവർ അറിയിച്ചു.