കട്ടപ്പന :ദളിത് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചാരണം നടത്തി. രാജീവ് ഭവനിൽ നടന്ന ദിനാചാരണം ഗിന്നസ് അവാർഡ് ജേതാവ് ഡോ. ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുൺകുമാർ കാപ്പുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ നേതാക്കളായ മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, ജയപ്രകാശ് വാഴവര, പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, സാബു ജോൺ, ബെന്നി അല്ലേഷ് തുടങ്ങിയവർ പങ്കെടുത്തു.