sndp

നാഗപ്പുഴ: എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖ രവിവാരപാഠശാലയുടെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ ആവണി അവിട്ട ദിനം പിള്ളേരോണമായി ആഘോഷിച്ചു. പാലക്കുഴി ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ രവിവാര പാഠശാല ഇൻചാർജ് ടി.കെ. അനീഷ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് ബൈജു ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ കൺവീനർ പി.ടി. ഷിബു മുഖ്യ പ്രഭാഷണം നടത്തി. കാപ്പ് ശാഖാ പ്രസിഡന്റ് പി.ബി. സാബു, പ്രൊഫ. വി.എസ്. റെജി, എം.ജി. രാജൻ, ബിബിൻ ഉണ്ണി, സജി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രവിവാരപാഠശാല അദ്ധ്യാപികമാരായ മായ സതീശ്, ഗിരിജ സുജാതൻ, കമലാക്ഷി ശിവൻ എന്നിവരെ യൂണിയൻ കൺവീനർ മെമെന്റോ നൽകി ആദരിച്ചു. വനിതാസംഘം കമ്മിറ്റി അംഗം മായ റെജി കാര്യപരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിന് വനിതാസംഘം സെക്രട്ടറി കവിത ബിനോയി സ്വാഗതവും പ്രസിഡന്റ് കമലാക്ഷി ശിവൻ നന്ദിയുംപറഞ്ഞു. തുടർന്ന് രവിവാരപാശാല ജൂനിയർ- സീനിയർ വിഭാഗം വിദ്യാർത്ഥികൾക്കായി ഗുരുദേവ കൃതികളുടെ ആലാപന മത്സരം, ഗുരുദേവ ചരിത്ര ക്വിസ് മത്സരം എന്നിവ നടത്തി. ഉച്ചയ്ക്ക് ഓണസദ്യയും ഉച്ചയ്ക്ക് ശേഷം ശാഖയിലെ മുതിർന്നവർക്കായി വിഭിന്ന മത്സരങ്ങളും സംഘടിപ്പിച്ചു. വൈകിട്ട് ശാഖാ ഭാരവാഹികളും മുൻകാല നേതാക്കളും ചേർന്ന് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.