youth


കട്ടപ്പന :യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനാചാരണവും യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. രാജീവ് ഭവനിൽ പതാക ഉയർത്തിയ ശേഷം ഗാന്ധി സ്‌ക്വയറിലെ ഗാന്ധിജിപ്രതിമയിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ജന്മദിനസമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് അദ്ധ്യക്ഷത വഹിച്ച നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, കെ എസ് യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, എ എം സന്തോഷ്, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കൽ, റുബി വേഴമ്പത്തോട്ടം പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, അഭിലാഷ് വലുമ്മേൽ തുടങ്ങിയവർ പങ്കെടുത്തു