അടിമാലി: ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും കുടുംബസംഗമവും അടിമാലിയിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.എം പി അഡ്വ. ഡീൻ കുര്യാക്കോസ് അനുമോദന ചടങ്ങ് നിർവ്വഹിച്ചു.ഡെന്റ് കെയർ മാനേജിംഗ് ഡയറക്ടർ ജോൺ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി ആർ സന്തോഷ് അദ്ധ്യക്ഷനായി. കൺവൻഷന്റെ ഭാഗമായി ബേക്കറി എക്സ്‌പോയും നടന്നു. മുപ്പത്തഞ്ചോളം സ്റ്റാളുകൾ എക്സ്‌പോയിൽ തയ്യാറാക്കിയിരുന്നുബേക്കറി വ്യവസായത്തിലേക്ക് പുതിയതായി കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന നിലയിലാണ് ബേക്കറി എക്സ്‌പോ ക്രമീകരിച്ചിരുന്നത്. ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് പി .എം ശങ്കരൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിരൺ എസ് പാലക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, സ്റ്റേറ്റ് സെക്രട്ടറി ഡോൺ ബേസിൽ കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് എൻവീസ്, വിജേഷ് വിശ്വനാഥ്, അന്ന സൂസൻ, അനീഷ് ജോർജ്ജ്, എം എസ് അജി, സതീഷ് പി ഡി, സി പി പ്രേംരാജ്, അഷ്റഫ് നല്ലളം തുടങ്ങിയവർസംസാരിച്ചു.