പീരുമേട്: എസ്.എൻ.ഡി.പി. യോഗം ഡൈമുക്ക് ശാഖയുടെ വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റു ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കൗൺസിലർ കെ.ആർ.സദൻ രാജൻ റിട്ടേണിംഗ് ആഫീസറായിരുന്നു. ശാഖാപ്രസിഡന്റ് എൻ.കെ.മനോജ്, സെക്രട്ടറി പി.റ്റി. മനു എന്നിവർ സംസാരിച്ചു. പുതിയ ഭരണസമതിയിലേക്ക് എൻ.കെ.മനോജ് (പ്രസിഡന്റ് ),
ശശിധരൻ വാഴപ്പള്ളിൽ (വൈസ് പ്രസിഡൻ് ),പി. റ്റി. (മനു സെക്രട്ടറി )കെ.റ്റി. ജയദേവൻ (യൂണിയൻ കമ്മറ്റിയംഗം) കൃഷ്ണൻകുട്ടി, തങ്കച്ചൻ, റ്റി.കെ. രമേശ്. പി.കെ. പൊന്നപ്പൻ കെ.കെ. റജി, എൻ. എസ് ശ്യാംകുമാർ, വിനീത് ( കമ്മറ്റി അംഗങ്ങൾ) രാധാമണി ജയകുമാർ, ദിലീപ് ( പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവർ ഉൾപ്പെട്ട പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു.