മൂന്നാർ : രാജ്യം നേരിടുന്ന ജനാധിപത്യ മതേതരവിരുദ്ധ വെല്ലുവിളികൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കെ .പി .എസ് .ടി എ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാർ നഗരത്തിൽ സദ്ഭാവന പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം കെ. പി .സി .സി സെക്രട്ടറി പി .ഹരിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി .കെ അരവിന്ദൻ, ട്രഷറർ വടപ്പാറ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ ബി .സുനിൽകുമാർ, ടി.യു സാദത്ത്, സാജു ജോർജ്, അരുണ എം കെ, നാസർ പി .എം , പി. പി ഹരിലാൽ, ആബിദ് ടി, തനൂജ .ആർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. വിജയകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഷ്സ് പീറ്റർ, ജെ .ബാൽ മണി, ജോബിൻ കളത്തിക്കാട്ടിൽ, സുനിൽ ടി തോമസ് എന്നിവർ സംസാരിച്ചു. ശിക്ഷക് സദനിൽ ആരംഭിച്ച പദയാത്ര മൂന്നാർ ടൗണിൽ സമാപിച്ചു