dinasan

ഇടുക്കി : ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് രാവിലെ ചുമതലയേൽക്കും. കണ്ണൂർ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിൽ കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി, അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ, വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന തണ്ണീർത്തട അതോറിറ്റി അംഗമാണ്. അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ദിനേശൻ ചെറുവാട്ട്.