നാഗപ്പുഴ: നിർമ്മല പബ്ലിക് ലൈബ്രറിയുടേയും തൊടുപുഴ ഐ.എം.എയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ജിബിൻ ജോർജ്ജ് റാത്തപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തൊടുപുഴ ബ്ലഡ് സെന്റർ ഇൻചാർജ്ജ് എൻ.ജയചന്ദ്രൻ രക്തദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിൽ ലൈബ്രറി കമ്മിറ്റി അംഗം പ്രൊഫ. വി.എസ് റെജി നന്ദി പറഞ്ഞു. രക്തദാന ക്യാമ്പിന് ഐ.എം.എ ജീവനക്കാരായ വിദ്യ പി.നായർ, ഷിമി സുധീർ, എം.വൈ ഡേവിഡ് സൺ എന്നിവർ നേതൃത്വം നൽകി.