രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് യുവജനസംഗമം സംഘടിപ്പിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ശിവസ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി .യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ സംഘടന സന്ദേശവും സെക്രട്ടറി കെ.എസ് ലതീഷ് കുമാർ യുവജന സന്ദേശവും നൽകി . യൂണിയൻ കൗൺസിലർ ഐ.ബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ രാജേഷ്, എൻ.ആർ വിജയകുമാർ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, യൂണിയൻ കുടുംബയോഗ കോർഡിനേറ്റർ സലിം മാസ്റ്റർ, എംപ്ലോയിസ് ഫോറം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് ജിജി ഹരിദാസ്, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, സൈബർ സേന കൺവീനർ പ്രീത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനിൽ കെ.ആർ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട് നന്ദിയും പറഞ്ഞു.