chess
കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ ഇടുക്കി ജില്ലാ അണ്ടർ സെലക്ഷൻ ചെസ് ടൂർണമെന്റിലെ വിജയികൾ.

കട്ടപ്പന: സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റ് കട്ടപ്പനയിൽ നടന്നു. ഓപ്പൺ വിഭാഗത്തിൽ പാറത്തോട് സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിലെ അഭിഷേക് മനോജും പെൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കണ്ടറി സ്‌കൂളിലെ ശ്രീവർഷിണി ടി അനുവും ഒന്നാം സ്ഥാനം നേടി വിജയികളായി. ഓപ്പൺ വിഭാഗത്തിൽ എൻആർസിറ്റി എസ്എൻവി ഹയർസെക്കണ്ടറി സ്‌കൂളിലെ ദേവദത്തൻ സുഭാഷ് രണ്ടാം സ്ഥാനവും കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ ജോഹാൻ സി ജിൻസൺ മൂന്നാം സ്ഥാനവും അണക്കര മോൺഫോർട്ട് സ്‌കൂളിലെ ജോഹാൻ ജെയ്സൺ നാലാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡിപോൾ പബ്ലിക് സ്‌കൂളിലെ സിയാ സിജു രണ്ടാം സ്ഥാനവും കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ജയശ്രീ ജയൻ മൂന്നാം സ്ഥാനവും രാമക്കൽമേട് സേക്രെഡ് ഹാർട്ട് ഹൈസ്‌കൂളിലെ ഐറിൻ സോജി നാലാം സ്ഥാനവും നേടി വിജയികളായി. വിജയികൾ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ചെസ് ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ രാജൻ കെ എൻ, വൈസ് ചെയർമാൻ ജോബി ജോസ്, തോമസ് കരോട്ട്, റോബി കെ രാജു എന്നിവർ നേതൃത്വം നൽകി.