കട്ടപ്പന :നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മയക്കുമരുന്ന് മാഫിയ, ക്രിമിനൽ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപി. എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കൊച്ചുതോവാളയിൽ സിപി. എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം നാട്ടുകാരെ അക്രമിക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കുമ്പിളുങ്കൽ കെ .ജി ജിലിമോനെ മാരകായുധങ്ങൾ ഉപയോഗിച്ച് ഗുണ്ടകൾ ഗുരുതരമായി പരിക്കേൽപ്പിച്ചു. സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവരെ ഇവർ കൈയേറ്റം ചെയ്തു. ഇത് പാർടി നിയമപരമായും രാഷ്ട്രീയപരമായും നേരിടും.സമൂഹത്തിൽ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നവരുടെ സംഭാവനയാണ് ഇത്തരം ഗൂഢസംഘങ്ങൾ.ജനങ്ങളെ സംരക്ഷിക്കാനും സൈ്വര്യജീവിതം ഉറപ്പാക്കാനും സിപി. എം ഏതറ്റംവരെയും പോകും. ക്രമസമാധാനം നിലനിർത്താൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സി വി വർഗീസ് പറഞ്ഞു.ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടിജി എം രാജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോർജ്, പി .ബി ഷാജി, കെ പി സുമോദ്, സുധർമ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.