കട്ടപ്പന: അയ്യപ്പൻകോവിൽ ജലാശയത്തിൽ ജലനിരപ്പ് ഉയർന്നതോടെ ജലസവാരികൾ സജീവമായിരിക്കുകയാണ്. അവധി ദിവസങ്ങളിൽ നിരവധി പേരാണ് വള്ളങ്ങളിൽ കയറുവാൻ തൂക്കുപാലത്തേക്ക് എത്തുന്നത്. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്ന അയ്യപ്പൻകോവിൽ ജലാശയത്തിൽ ജലനിരപ്പ് ഉയർന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടയാണ് ജലസവാരികൾ കൂടുതൽ സജീവമായി തുടങ്ങിയത്. ഓണമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടം കൊണ്ട് ഉപജീവനം നടത്തുന്നവർ. മിതമായ നിരക്കിലാണ് പുരാതന അയ്യപ്പൻകോവിൽ ക്ഷേത്രം ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് ജലസവാരികൾ നടത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സേ്ര്രഫി സംവിധാനങ്ങളും ഉപയോഗിച്ചാണ് സവാരി.