road

കട്ടപ്പന: അയ്യപ്പൻകോവിൽ മേരികുളം-ആലടി റോഡ് തകർന്ന് യാത്ര ക്ലേശം രൂക്ഷമാകുന്നു. റോഡിന്റെ ഇടഭാഗത്ത് കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാണ് ചെറു വാഹനങ്ങളടക്കം ഇതുവഴി കടന്നു പോകുന്നതിന് ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നത്. കൂരാമ്പാറ പാലം മുതൽ ആലടി വരെയുള്ള റോഡിലെ ടാറിങ്ങാണ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും സഞ്ചരിക്കുന്ന ഇവിടെ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നവീകരിക്കുന്നതിന് വേണ്ടി യാതൊരുവിധ പ്രവർത്തനങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇതോടൊപ്പം മഴക്കാലമായാൽ റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡ് നവീകരിക്കുന്നതിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ വൈകുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.