ബസ് ടെർമിനലിൽ ആളുകളുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറുന്നത് പതിവ്.
കട്ടപ്പന :പുതിയ ബസ്റ്റാൻഡിൽ വാഹനങ്ങൾ ടെർമിനലിലേക്ക് ഇടിച്ചു കയറുന്നത് പതിവാകുന്നു. തങ്കമണി കട്ടപ്പന റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇന്നലെ വൈകുന്നേരം 5.30 ന് ബസ് കസേരയിൽ ഇരുന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി .
അപകടത്തിൽ പരിക്കേറ്റ കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ (17),അറക്കൽ അർനോൾഡ് (16) എന്നിവർക്കും,കണ്ടക്ടർ ഉദയഗിരി വാകവയലിൽ ജ്യോതിഷ്‌കുമാർ (23) എന്നിവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനുമുമ്പും ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. ഏതാനും നാളുകൾക്കു മുമ്പാണ് സ്വകാര്യ ബസ് കാത്ത് കസേരയിൽ ഇരുന്ന വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ഇടിച്ചു കയറിയത്. വാഹനങ്ങൾ നിർത്തിയിടുന്ന നിരപ്പും, ടെർമിനലിന്റെ തറനിരപ്പും തമ്മിൽ ഉയരം കുറവാണ്. അതുകൂടാതെ തറനിരപ്പിനും ടെർമിനലിന്റെ ഫ്‌ളോറിനും ഇടയിൽ കോൺക്രീറ്റ് പാളികളും ഉണ്ട്. വാഹനങ്ങൾ വേഗത്തിൽ ടെർമിലേക്ക് കയറി വരാൻ ഇത് സാഹചര്യം ഉണ്ടാക്കുന്നു. കൂടാതെ ആളുകളുടെ ഇരിപപ്പടങ്ങൾക്കും ബസ്സുകൾ നിർത്തി ഇടുന്നതിനും ഇടയിൽ ദൂരക്കുറവും സുരക്ഷാ ക്രമീകരണങ്ങളും ഇല്ല. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിനും കാരണമാകുന്നു.