രാജാക്കാട്:ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായി 10 ലക്ഷം രൂപ സർവ്വശിക്ഷ കേരള ഫണ്ട് മുടക്കി നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെയും, ജില്ലാ പഞ്ചായത്ത് ഫണ്ട് 22 ലക്ഷം മുടക്കി നിർമ്മിച്ച അങ്കണ നവീകരണത്തിന്റെയും ഉദ്ഘാടനവും നാളെ നടക്കും.ഉച്ചകഴിഞ്ഞ് 1.30 ന് എം.എം മണി എം.എൽ.എ വർണ്ണക്കൂടാരത്തിന്റെയും, അങ്കണ നവീകരണത്തിന്റെയും ഉദ്ഘാടനവും,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുറം കളിയിടത്തിന്റെയും, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അകം കളിയിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി എസ്.എസ്.കെ യുടെ ഡിപിസി എ.എം ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിക്കും.പിടിഎ പ്രസിഡന്റ് എൻ.ആർ സുഭാഷ് അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പാൾ യു. പ്രിയ സ്വാഗതവും,ഹയർ സെക്കന്ററി വിഭാഗം സീനിയർ അസിസ്റ്റന്റ് വി.കെ ആറ്റ്‌ലി നന്ദിയും അർപ്പിക്കും. കിങ്ങിണി രാജേന്ദ്രൻ,ബെന്നി പാലക്കാട്ട്,വീണ അനൂപ്, അപർണ നാരായണൻ, റോയി പാലക്കാട്ട്,ഷിജി ജെയിംസ്,അജി കാട്ടുമന, എച്ച്.നഫീസത്ത് ബീവി,ഫിലോമിന സ്‌കറിയ എന്നിവർ പ്രസംഗിക്കും. തുടർന്ന് വാർഷിക പൊതുയോഗവും,ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും