പീരുമേട്:മണൽ മുക്ക് സിഎസ്‌ഐ പള്ളി, വണ്ടിപ്പെരിയാർ റോഡ് നിർമാണം പൂർത്തിയായി .വാഴൂർ സോമൻ
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ മണൽ മുക്ക് സി.എസ്.ഐ പള്ളി റോഡ് ഉദ്ഘാടന കർമ്മം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു . പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡിന്റെ ആദ്യത്തെ 600 മീറ്റർ റോഡാണ് പൂർത്തിയായിരിക്കുന്നത് .സിഎസ്എ പള്ളി ഇടവക അംഗങ്ങളുടെയും വാട്ടർ അതോറിറ്റി, ടെലിഫോൺ ടവർ ജീവനക്കാരുടെയും പ്രദേശവാസികളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പിലായതെന്ന് എംഎൽഎ അറിയിച്ചു .സിഎസ്‌ഐ ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാൻസിസ് മുഖ്യാഥിതിയായി.പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ശ്രീരാമൻ ,പഞ്ചായത്ത് മെമ്പർ ജോർജ്ജ് . റവ. ടി ജെ ബിജോ, എസ് വർഗീസ് ജോർജ്, ടി ജോയി കുമാർ, ഇടവക വികാരി റവ. ഡോ. കെ ഡി ദേവസ്യ, കൗൺസിൽ ജില്ലാ സെക്രട്ടറി ജോൺ പോൾ, ഇടവക സെക്രട്ടറി സെൽവിൻ എസ് പി, റവ.മാത്യു കുട്ടി, റവ. റ്റി.ജെ. ബിജോയിഎന്നിവർ സംസാരിച്ചു.