rank
സിവിൽ സർവീസ് പരീക്ഷയിൽ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യനെ അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൂൾ കലോത്സവവും കരിയർ സെമിനാറും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 603-ാം റാങ്ക് നേടിയ അനുശ്രീ സത്യൻ നിർവഹിച്ചു. തുടർന്ന് 'സിവിൽ സർവീസ്: സ്വപ്നത്തിലേക്ക് ഒരു യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി അനുശ്രീ സത്യൻ കരിയർ സെമിനാർ നയിച്ചു. സിവിൽ സർവീസ് എക്സാമിനെ കുറിച്ചുള്ള കുട്ടികളുടെ വിവിധ സംശയങ്ങളും സെമിനാറിൽ ചർച്ചയായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. ശോഭ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. അജി, ഹെഡ്മിസ്ട്രസ് പി.എസ്. പ്രിജി, സ്റ്റാഫ് സെക്രട്ടറി കെ. രാജേഷ്, ആർട്സ് കൺവീനർ പി.ജി. രാജീവ്, ഇ.എ.ഇ.ഇ കോ- കോർഡിനേറ്റർ പി.എസ്. നിഥിൽ നാഥ്, റബീഷ് പുരുഷോത്തമൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.